നമുക്ക് സന്തോഷിക്കാം
കേരളം വീണ്ടും ഭ്രാന്താലയമാവുമ്പോള്‍.
ഗുരുവും ചട്ടമ്പിസ്വാമികളും
വാഗ്ഭടാനന്ദനും പുനര്‍ജനിക്കും.
അയ്യന്‍കാളി വീണ്ടും വില്ലുവണ്ടിയിലേറി
അനന്തപുരിയെ ഇളക്കിമറിക്കും.
വടക്കുനിന്ന് വിവേകാനന്ദന്‍,
യുവസന്യാസി ട്രൈനില്‍വന്നിറങ്ങി
വീണ്ടും കണ്ണുപൊത്തി കരഞ്ഞുപോകും
ഭ്രാന്താലയം...
ഭ്രാന്താലയം...
ബഡ്ജറ്റില്‍ മുലക്കരവുമുള്‍പ്പെടും
അതിനെനമുക്കന്ന് ട്രോളിത്തോല്‍പ്പിക്കാം.
നമുക്ക് സന്തോഷിക്കാം
കേരളം വീണ്ടും ഭ്രാന്താലയമാകുമ്പോള്‍
നവോധാന നായകരെല്ലാം
പുനര്‍ജനിക്കുമല്ലോ....
അവര്‍വീണ്ടും നമ്മളെ
മനുഷ്യരാക്കി മാറ്റുമല്ലോ...
അതുവരെ
നമുക്ക് ഓണ്‍ലൈനില്‍ കുറ്റംപറയാം.
ഒളിഞ്ഞിരുന്ന് വീഡിയോ കാണാം.
കേരളം വീണ്ടും ഭ്രാന്താലയമാകുന്നത്
കണ്ടിരുന്ന് ലൈക്കടിക്കാം...
ഹരികൃഷ്ണന്‍ ജി ജി
No comments:
Post a Comment