മൂന്ന് മൈലപ്പുറത്ത് ഇണങ്ങൻപാറയെന്നൊരു പാറ ഉണ്ടെന്നും അതു കഴിഞ്ഞാൽ കരിയാണ്ടി ചാത്തന്റെ അതിരാണെന്നും പ്രതാപൻ പറഞ്ഞിട്ട് പിന്നും ഒരു മണിക്കൂർ തികയുന്നു. ഓരോ ചുവടും കരുകരുത്തൻ കാടകങ്ങളിലേയ്ക്കാണ് നീളുന്നത്. വഴിതെറ്റിയോ എന്ന് മൈലാണ്ടിക്കും സംശയമാണോ! 'എവനൊരു വെറും മാമ... കാട്ടിലെ വഴി തേടാൻ ഇവനെ കൂട്ടുപിടിച്ച നെന്നെ പറഞ്ഞാൽമതി'. പ്രതാപനെ നോക്കി ജോബി പുലയാട്ടു പറയൽ തുടങ്ങി. 'അടുത്തൊരു പാറകണ്ടാൽ ഇവള് മാർടെ പരിപാടീം തീർന്നിട്ട് തിരിച്ച് നടക്കാര്ന്ന് ' അടിവാരത്ത്ന്ന് കൂടെക്കൂട്ടിയ പെണ്ണുങ്ങളെ നോക്കി ജോബി.
അടിവാരത്ത് പെണ്ണുങ്ങളെ കൂട്ടികൊടുക്കുന്നവനാണ് മുനിയാണ്ടി. കാടുകയറി ശീലമില്ല. പണ്ടെന്നോ കേറിവന്ന ഒരു ഓർമവച്ച് കൂടെ കയറുന്നോന്ന് പ്രതാപൻ ചോതിച്ചപ്പൊ സമ്മതിച്ചതാ. ഞാൻ അറിഞ്ഞിരുന്നില്ല, മൂന്ന് പെണ്ണുങ്ങളെ കൊണ്ടുവരാൻ പ്രതീപൻ ശട്ടം കെട്ടിയിരുന്നു. എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഞാൻ നേരേ കാടുകയറി. മുനിയാണ്ടി കൊണ്ടുവന്ന മൂന്നെണ്ണത്തിൽ നിന്ന് രണ്ടെണ്ണത്തിനെ പ്രതീപനും ജോബിയും കണ്ണും കണ്ണും നോക്കി തിരഞ്ഞുനിര്‍ത്തി ശേഷിച്ചവളെ തിരിച്ചയച്ചു.
ഇത്തരം കഥകളില്‍ പ്രതാപന്‍ എന്ന പേര് ഒരു ക്ലീഷേ ആയതിനാലും എഴുത്തുകാരന്‍ തുടക്കത്തിലേ ഒരു സ്വയം പുകഴ്ത്തല്‍ മനോഭാവവും സദാചാര വമ്പത്തംപറച്ചിലിന്‍റെ സൂചനയും നല്‍കിത്തുടങ്ങിയതിനാലും കഥക്കൂട്ടം പിരിച്ചുവിട്ടിരിക്കുന്നു...
No comments:
Post a Comment